Trending

ഗവ.ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ആത്മഹത്യാ ശ്രമം; പിജി വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ.


കോഴിക്കോട്: ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമം നടത്തിയ ഡെന്റൽ പിജി വിദ്യാർത്ഥിനി അതീവ ഗുരുതരാവസ്ഥയിൽ. എംഡിഎസ് ഒന്നാം വർഷ വിദ്യാർത്ഥിനി മലപ്പുറം സ്വദേശിയാണ്. ഹോസ്റ്റലിൽ നിന്ന് ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിസിൻ ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷത്തെ അഖിലേന്ത്യാ ഡെന്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയടുത്താണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെന്റൽ കോളേജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്.

Post a Comment

Previous Post Next Post