Trending

അമ്മയുടെ മരണാനന്തര കര്‍മ്മം നിർവഹിക്കുന്നതിനിടെ മകന്‍ കുഴഞ്ഞു വീണ് മരിച്ചു.


ഇടുക്കി: അമ്മയുടെ മരണാനന്തര കര്‍മ്മം നിർവഹിക്കുന്നതിനിടെ മകന്‍ കുഴഞ്ഞു വീണ് മരിച്ചു. ഇടുക്കി വെള്ളിയാമറ്റം സ്വദേശി മേത്തൊട്ടി ഇയ്യാത്ത് ലാലി എന്ന ഷിനോബ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച അമ്മ ഇന്ദിര (73)യുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനിടെ ഷിനോബ് കുഴഞ്ഞുവീഴുകയായിരുന്നു. 

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഷിനോബിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. അച്ഛന്‍: പരേതനായ തങ്കപ്പന്‍. സഹോദരങ്ങൾ: രജനി നന്ദകുമാര്‍, സജിനി സുരേഷ്, ഷിനി.

Post a Comment

Previous Post Next Post