കണ്ണൂർ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് കോമ്പൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു. ഇരിട്ടി ഉളിക്കൽ നെല്ലിക്കാംപൊയിലിൽ സ്വദേശിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ്.
ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. കോളേജ് ബസ്സിൽ വന്നിറങ്ങി കോമ്പൗണ്ടിൽ നിന്ന് ക്ലാസ്സിലേയ്‌ക്ക് നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ സഹപാഠികൾ ചേർന്ന് ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.