പേരാമ്പ്ര: പേരാമ്പ്ര കടിയങ്ങാട് കാറും ബസ്സും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന സീപേൾ ബസ്സും പേരാമ്പ്രയ്ക്ക് വരുകയായിരുന്ന ടാക്സി കാറുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ബസ്സ് റോഡിൽ നിന്നും അല്പം തെന്നി മാറിയാണ് നിന്നത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസ്സിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.