Trending

പേരാമ്പ്രയില്‍ ബൈക്കില്‍ കാറിടിച്ച് അപകടം; രാമല്ലൂർ സ്വദേശിക്കും ഭാര്യയ്ക്കും പരിക്ക്.


പേരാമ്പ്ര: പേരാമ്പ്ര കല്‍പ്പത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ രാമല്ലൂര്‍ സ്വദേശി എടക്കണ്ടി റയീസിനും (കുട്ടന്‍), ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ കല്‍പ്പത്തൂര്‍ മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം. 

അഞ്ചാംപീടികയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍, പേരാമ്പ്ര ഭാഗത്ത് നിന്നും മേപ്പയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ വഴിയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.

പരിക്കേറ്റ ബൈക്ക് യാത്രികരെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയിലെത്തി അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post