Trending

വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; നരിക്കുനി സ്വദേശി പിടിയിൽ.


താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പോലീസ് പിടിയിൽ. കൈതപ്പൊയിലിൽ ആളൊയിഞ്ഞ ഭാഗത്ത് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ നരിക്കുനി സ്വദേശി അസീസാണ് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിക്കാണ് ദുരനുഭവം. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അടുത്തിടെ ഗൃഹപ്രവേശനം നടത്തിയ ആളുടെ വീട് അറിയുമോ എന്ന് ചോദിച്ചു. വിദ്യാർത്ഥിനി ആളെ അറിയില്ലാന്ന് അറിയിച്ചപ്പോൾ ഫോട്ടോ കാണിച്ചു തരാമെന്ന് പറഞ്ഞ് സ്കൂട്ടർ റോഡരികിലേക്ക് നിർത്തി. തുടർന്ന് വിദ്യാർത്ഥിനി അടുത്ത് വന്നപ്പോൾ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു, 

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഇയാൾ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ്. നേരത്തെ അസീസിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

Post a Comment

Previous Post Next Post