Trending

പിഎംശ്രീയിൽ സിപിഎം പിന്നോട്ട്; ധാരണാപത്രം മരവിപ്പിക്കും, മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കും.


തിരുവനന്തപുരം: സ്കൂളുകളുടെ അടിസ്ഥാന വികസനം ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ അവതരിപ്പിച്ച പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം പങ്കുചേർന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾക്ക് പരിഹരമായി. കരാറിൽ നിന്നും പിന്നോട്ട് പോകാൻ സിപിഎം തയ്യാറായതോടെയാണ് സിപിഐ അയഞ്ഞത്. ഇതോടെ സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും.

കരാറിൽ ഒപ്പുവെച്ച് ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ കേന്ദ്രത്തിന് കത്തു നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐയ്ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സിപിഐ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ട് പോലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ പ്രശ്‌നത്തിൽ തൽക്കാലം പരിഹാരമുണ്ടായിരിക്കുകയാണ്. 

അതേസമയം ഇടതുമുന്നണി ചേരുന്ന യോഗത്തിൽ പിഎംശ്രീ-യെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു ഉപസമിതിയെ രൂപീകരിക്കും. ഈ സമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും സമിതി പഠിക്കും. ഇതേതുടർന്ന് മാറ്റം നിർദ്ദേശിച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് നിലവിലെ സിപിഎം തീരുമാനം. കേന്ദ്രത്തിന് കത്തെഴുതിയ തീരുമാനം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ വിശദീകരിക്കും. അതേസമയം വിഷയത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നിലപാട് വളരെ പ്രധാനമാണ്. കരാർ ഒപ്പുവെച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് കേരളത്തിൻ്റെ പിന്മാറ്റം.

Post a Comment

Previous Post Next Post