Trending

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് 3000 കേന്ദ്രങ്ങളിൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് തുടങ്ങി മാർച്ച് 30 നാണ് അവസാനിക്കുക. രാവിലെ 9.30ന് പരീക്ഷകൾ തുടങ്ങും. മെയ് 8ന് ആയിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം.

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയും, രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30നും ആണ് ആരംഭിക്കുന്നത്. 3000 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post