Trending

പതിനാറുകാരിയെ നിരവധി തവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.


കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി വെസ്റ്റ് ഹിൽ സ്വദേശി അമ്പാടി വീട്ടിൽ മഹി (20) യെയാണ് വെള്ളയിൽ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 16 വയസ്സ് പ്രായമുള്ള വെസ്റ്റ്ഹിൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ 2024 ഡിസംബർ മുതൽ പല പ്രാവശ്യമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 

വിദ്യാർത്ഥിനിയുടെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. വെള്ളയിൽ പോലീസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളയിൽ പരിസരത്ത് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post