Trending

കോഴിക്കോട് സ്വദേശിനി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ; ക്രൂര കൊലപാതകമെന്ന് പോലീസ്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി അസ്മിനയെയാണ് ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂര കൊലപാതകമാണ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻ ലൈൻ ലോഡ്ജിലായിരുന്നു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിയർ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്നാണ് സംശയം. മുറിയിൽ നിന്നും കൃത്യത്തിനു ഉപയോഗിച്ച ബിയർ കുപ്പി കണ്ടെടുത്തിട്ടുണ്ട്. 

പ്രതി ഇതേ ലോഡ്ജിലെ ജീവനക്കാരൻ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജ് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാത്രി അസ്മിനയെ ലോഡ്ജിൽ എത്തിച്ചത് ജോബി ജോർജാണ്. ഭാര്യ എന്ന് പരിചയപ്പെടുത്തിയായിരുന്നു ലോഡ്ജിൽ കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ ഏറെ നേരമായിട്ടും ഇയാൾ പുറത്തുവരാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. രാത്രി ഒന്നരയോടെ ജോബി യുവതിയുടെ മുറിയിലേക്ക് പോയതായി ലോഡ്ജിലെ ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ നാല് മണിക്ക് ജോബി ജോർജ് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post