Trending

അത്തോളിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് അപകടം.


അത്തോളി: അത്തോളി കോളിയോട്ട് താഴം ഐസ് പ്ലാൻ്റിന് സമീപം നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വടകര പുതുപ്പണം സ്വദേശി സുജേഷും ഭാര്യ ലിസിയും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ വടകരയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. സുജേഷിൻ്റെ ഭാര്യയാണ് വാഹനം ഓടിച്ചത്. മഴയിൽ ബ്രേക്ക് സ്ലിപ്പായതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി വാഹനം റോഡിൽ നിന്നും നീക്കി. ഇത് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post