കോഴിക്കോട്: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു. മാവൂര്‍ താത്തൂര്‍പ്പൊയില്‍ കണ്ണംവള്ളി പാറക്കല്‍ ജിജി ഭാസ്കർ (46) ആണ് മരിച്ചത്. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലെ കല്ലന്‍കോട് ചെറുപുഴയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കിൽ കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്.
അച്ഛന്‍: പരേതനായ കെ.വി ഭാസ്‌കരന്‍. അമ്മ: പാറക്കല്‍ സുലോചന. സഹോദരന്‍: ജിനേഷ്. സംസ്‌കാരം ബുധനാഴ്ച.