Trending

സ്വർണ വില പിടിവിട്ടു കുതിപ്പ് തുടരുന്നു; പവന് 91,000 രൂപ കടന്നു.


കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് വീണ്ടും സർവകാല റെക്കാഡിലെത്തി. പവന് 91,040 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 11, 380 രൂപയും നൽകണം. 160 രൂപയാണ് ഇന്ന് പവന് കൂടിയത്. ഇന്നലെ രണ്ട് തവണയാണ് വിലയില്‍ മാറ്റം വന്നത്. 

ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 90,880 രൂപയായിരുന്നു ഇന്നലെ രാവിലത്തെ വില. രാവിലെ കൂടിയതിന് പുറമെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് 11,360 രൂപയും പവന് 560 രൂപ വര്‍ദ്ധിച്ച് 90,880 രൂപയുമായി. ഇതോടെ ഇന്നലെ പവന് വര്‍ദ്ധിച്ചത് 1,400 രൂപയാണ്. ഈ വര്‍ഷം ആദ്യം സ്വർണം പവന് 50,000 രൂപയായിരുന്നു വിലയെങ്കില്‍ ഇന്നിപ്പോൾ അത് 90,000 എന്ന സര്‍വ്വകാല റെക്കാഡും മറികടന്ന് മുന്നേറുകയാണ്.

അതേസമയം, ആഗോള വിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ചെറിയ ഇടിവുണ്ടായത്. സ്​പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.

യു.എസ് ഷട്ട്ഡൗൺ തുടരുന്നതും ഫ്രാൻസിലും ജപ്പാനിലുമുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും മൂലം വരും ദിവസങ്ങളിലും എല്ലാവരും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി തന്നെ പരിഗണിക്കാനാണ് സാധ്യത. അതുകൊണ്ട് വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കും. ഈ വർഷം മാത്രം 54 ശതമാനം വർദ്ധനയാണ് സ്വർണത്തിന് ഉണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.

Post a Comment

Previous Post Next Post