തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് ആണ് വഴി തിരിച്ചുവിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അബോധാവസ്ഥയില്‍ ആവുകയുമായിരുന്നു. 29 കാരനായ ഇന്തോനേഷ്യന്‍ പൗരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗദി 821 (B77W) എന്ന വിമാനമാണ് ലാൻഡിങ് നടത്തിയത്.