പേരാമ്പ്ര: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ഒമിനി വാനിന് തീപിടിച്ചു. ഇന്ന് രാവിലെ ചെറുവണ്ണൂര്‍ കണ്ടിതാഴെയിലാണ് സംഭവം. ചെറുവണ്ണൂര്‍ കോതങ്കോട്ട് പാറമ്മല്‍ അനിലാഷ് എന്നയാളുടെ ഒമിനി വാനിനാണ് തീപിടിച്ചത്. രാവിലെ വീട്ടില്‍ നിന്നും വരുന്ന വഴി കണ്ടിയില്‍ താഴെ വെച്ചായിരുന്നു ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് കണ്ടത്. ഉടനെ പേരാമ്പ്ര ഫയര്‍ഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. സേനാംഗങ്ങളായ പി. സജിത്ത്, വി. വിനീത്, സത്യനാഥ്, വിപിന്‍, രഗിനേഷ്, ഹൃദിന്‍, അശ്വിന്‍ ഹോം ഗാര്‍ഡ് അനീഷ് കുമാര്‍, രതീഷ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.