Trending

മലയാളി സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


പാലക്കാട്: മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമൻ (47) ആണ് മരിച്ചത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ് ശിവരാമൻ. 

ഇന്ന് രാവിലെയാണ് കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കോയമ്പത്തൂർ സുലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട്ടേക്ക് എത്തിച്ചു. സംസ്കാരം നാളെ നടക്കും.

Post a Comment

Previous Post Next Post