മുക്കം: മുക്കം മുസ്ലീം ഓർഫനേജ് കമ്മറ്റി പ്രസിഡണ്ട് ഹാജിവയലിൽ മരക്കാർ മാസ്റ്റർ (74) നിര്യാതനായി. ഭാര്യ: വയലിൽ പുൽത്തേടത്ത് വി.സി മമ്മദ് ഹാജിയുടെ മകൾ ഫാത്തിമ. മക്കൾ: അയ്യൂബ്, ഫസലുറഹ്മാൻ (ചെയർമാൻ ബി.ബി.എം ഗ്രൂപ്പ് യു.എ.ഇ) മറിയം ലുലു, മുഹമ്മദ് ഹുസൈൻ (ഡോട്സ് ഇന്ത്യ ലിമിറ്റഡ്). മരുമക്കൾ: അബ്ദുറഹിമാൻ തിരൂർ, ഫിൻസി പരപ്പനങ്ങാടി, ഷഹന ഷെറിൻ വേങ്ങര.
സഹോദരങ്ങൾ: വി.മോയിമോൻ ഹാജി (ജനറൽ സെക്രട്ടറി മുക്കം മുസ്ലീം ഓർഫനേജ്), വി.അബ്ദുള്ളക്കോയ ഹാജി (സി.ഇ.ഒ മുക്കം മുസ്ലീം ഓർഫനേജ്), വി. അസ്സു (പ്രവർത്തക കമ്മറ്റി അംഗം മുക്കം മുസ്ലീം ഓർഫനേജ്), വി.റുക്കിയ, വി. ഫാത്തിമക്കുട്ടി വള്ളിക്കാട്ട് കൊടുവള്ളി, പരേതരായ വി.മൊയ്തീൻ കോയ ഹാജി, വി.ഉമ്മർകോയ ഹാജി, പട്ടോത്ത് മുഹമ്മദ് മോൻ ഹാജി, വി.കുഞ്ഞാലി ഹാജി.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് തണ്ണീർപ്പൊയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Tags:
OBITUARY