നരിക്കുനി: നരിക്കുനി കാരുകുളങ്ങരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. പുതിയോട്ടിൽ മാമ്പിലാക്കിൽ വേയാട് ഭാഗങ്ങളിലാണ് പന്നി ഇറങ്ങിയത്. മാമ്പിലാക്കിൽ ഫൈസലിന്റെ ഭാര്യയെയാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ഇരുചക്രവാഹന യാത്രക്കാരനും ആക്രമണം നേരിട്ടു. ഇയാൾ ഭാഗ്യവശാൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ അറിയിച്ചു.