Trending

മുറ്റം അടിച്ചുവാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം; പിടിവലിക്കിടെ താഴെ വീണ് പരിക്ക്.


നാദാപുരം: നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ സ്വർണ്ണമാല പൊട്ടിക്കാന്‍ ശ്രമം. കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ താഴെ വീണ് വലതു ചുമലിന് പരിക്കേറ്റ ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിൻ്റെ മുറ്റം അടിച്ചുവാരുന്നതിനിടയിലാണ് സംഭവം. ബൈക്കില്‍ എത്തിയ പ്രതി ഇവരുടെ പിറകിലൂടെയെത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തുകയായിരുന്നു. പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അക്രമി വീട്ടമ്മയെ തള്ളിയിട്ട് കടന്നുകളഞ്ഞു. നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post