കൊടുവള്ളി: പുതുതായി നിർമ്മിക്കുന്ന പടനിലം പാലത്തിന്റെ അപ്രോച്ച് റോഡിന് വീതി കുറച്ചുവെന്ന് പ്രദേശവാസിയായ സൈനുൽ ആബിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയുടെ നിജസ്ഥിതി അറിയാനായി സ്ഥലത്ത് പരിശോധന നടത്തിയത്.
നിലവിൽ അപ്രോച്ച് റോഡിന് കിളകീറുന്നത് വളരെ വീതി കുറച്ച് വളഞ്ഞ നിലയിലാണ്. എസ്റ്റിമേറ്റ് പ്രകാരം പുള്ളിക്കോത്ത് ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ പിൻവശം കൂടിയായിരുന്നു അതിർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ ഭാഗത്ത് കരിങ്കൽ ഭിത്തി നിർമ്മിക്കാൻ വീതി കുറച്ചാണ് കുഴിയെടുത്തതായി കാണുന്നത്. ഇത് ശെരിയെല്ലെന്നാണ് അഭിപ്രായം.
സ്ഥലം പരിശോധിച്ചശേഷം, റോഡുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ആബിദിനെ അറിയിച്ചു. തിങ്കളാഴ്ച വില്ലേജ് ഓഫീസിൽ നിന്നുള്ള റവന്യു ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ച ശേഷം മാത്രമെ കിളകീറിയ ഭാഗത്ത് ഭിത്തി നിർമ്മാണം ആരംഭിക്കയുള്ളൂവെന്നും സംഘം ഉറപ്പ് നൽകിയിട്ടുമുണ്ട്.