Trending

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. 

ഹൈദരാബാദ് സ്വദേശികളായ കുടുംബം കാര്‍ കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. പിന്നീട് കാറില്‍ നിന്ന് തീ ഉയരുകയും ആളിക്കത്തുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസ്സം നേരിട്ടു.

Post a Comment

Previous Post Next Post