Trending

അത്തോളിയിൽ വർക്ക്ഷോപ്പിൽ തീപിടുത്തം; കാറ് കത്തി നശിച്ചു.


അത്തോളി: അത്തോളി വർക്ക്ഷോപ്പിൽ തീപിടുത്തം. അപകടത്തിൽ ഒരു കാറ് കത്തി നശിച്ചു. കൊങ്ങന്നൂർ പ്രൊഫഷണൽ ബോഡി വർക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. സർവ്വീസിനായി ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന കാറാണ് കത്തി നശിച്ചത്. വർക്ക്ഷോപ്പിനകത്തെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അടുത്ത് നിർത്തിയിട്ട കാറിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. 

ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ ലീക്കായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. അത്തോളി പോലീസും കൊയിലാണ്ടി ഫയർഫോഴ്സും ചേർന്ന് തീ പൂർണമായി അണച്ചു. ഗോഡൗണിനകത്തെ മറ്റു വാഹനങ്ങൾ ഉടനെതന്നെ മാറ്റിയതുകൊണ്ട് തീ കൂടുതൽ പടരുന്നത് തടയാനായി.

Post a Comment

Previous Post Next Post