Trending

കൊടുവള്ളി ക്ഷേത്ര കവർച്ച; സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.


കൊടുവള്ളി: കൊടുവള്ളി വാവാട് തെയ്യത്തിൻകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറ കുന്നത്ത് ഇജ്ലാൽ (33) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ നാലാം തിയതി രാത്രിയാണ് വാവാട് തെയ്യത്തിൻകാവ് ഭഗവതി ക്ഷേത്രത്തിലെ ഓഫീസിൻ്റെ വാതിലുകളുടെ പൂട്ട് തകർത്ത് അകത്തു കടന്ന പ്രതി ക്ഷേത്ര ഓഫീസിലെ ഷെൽഫിൽ സൂക്ഷിച്ച 20,000 രൂപയും, 10 ഗ്രാം സ്വർണവും കവർന്നത്. 
 
കോഴിക്കോട്, വയനാട് ജില്ലക്ക് പുറമെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി കവർച്ച കേസിലെ പ്രതിയാണ് ഇജ്ലാൽ. വയനാട്ടിൽ നടന്ന മോഷണക്കേസിൽ മീനങ്ങാടി പോലീസിൻ്റെ പിടിയിലായ പ്രതി ചോദ്യം ചെയ്യലിനിടെയാണ് വാവാട് അമ്പലത്തിൽ മോഷണം നടത്തിയ വിവരം പുറത്ത് പറഞ്ഞത്. 2022 ലും പ്രതി ഇതേ അമ്പലത്തിൽ കവർച്ച നടത്തിയിരുന്നു.

മീനങ്ങാടി പോലീസ് പിടികൂടിയ പ്രതിയെ കൊടുവള്ളി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചു. മോഷണത്തിനിടെ ഓഫീസിനകത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആർ പ്രതി സമീപത്തെ വീട്ടിലെ കിണറിൽ എറിഞ്ഞിരുന്നു. ഈ ഡിവിആർ തെളിവെടുപ്പിനിടെ കിണറിൽ നിന്നും കണ്ടെത്തി.

Post a Comment

Previous Post Next Post