Trending

കനത്ത മഴ: വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. നാളെ (22-10-2025) വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. 

പ്രഫഷണൽ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സ്കൂളുകള്‍, കോളജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഇടുക്കിയിൽ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നാളെ വൈകിട്ട് ഏഴു മുതൽ മറ്റന്നാൾ രാവിലെ ആറ് വരെ നിരോധിച്ചിട്ടുണ്ട്. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവ നിർത്തിവയ്ക്കണം. സാഹസിക-ജല വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post