Trending

താമരശ്ശേരി ചുരത്തിൽ കാറിന് തീപ്പിടിച്ചു.

അടിവാരം: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരം കയറുന്ന ടവേര വാഹനത്തിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് ആറാം വളവിലും ഏഴാം വളവിനും ഇടയിൽ വെച്ചാണ് സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. 

കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. ചുരത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. തീ പൂർണമായി അണച്ചതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post