Trending

കർണാടകയിലെ ഹുൻസൂരിൽ ബസ്സപകടം; രണ്ട് മലയാളികളടക്കം നാലു മരണം, 20 പേർക്ക് പരിക്ക്.


ബംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് സിമൻ്റ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികളടക്കം നാലുപേർ മരിച്ചു. ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് പിട്ട് ഹൗസില്‍ ഷംസുദ്ധീന്‍ (36), കോ-ഡ്രൈവര്‍ മലപ്പുറം നിലമ്പൂർ സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ. രണ്ടുപേർ കർണാടക സ്വദേശികളാണ്. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലു മണിയോടെ ഹുന്‍സൂരില്‍ നിന്നും ആറ് കിലോമീറ്ററോളം മാറിയാണ് അപകടം. ബംഗളൂരുവിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയും വനമേഖല ആയതിനാലും രക്ഷാപ്രവർത്തനം വൈകി. രാവിലെ 7 മണിയോടെ ആണ് മൃതദേഹം പുറത്തെടുക്കാനായത്. അമ്മദിന്റെയും, മറിയത്തിന്റെയും മകനാണ് ഷംസു. ഭാര്യ: ഉമൈബ. മക്കൾ: അമന്‍ സിയാന്‍, അര്‍ബ സൈനബ. സഹോദരങ്ങൾ: ഷാഫി, ഷംസീറ, ഷാഹിറ. നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി ബാർബർ ഗോപാലൻ്റെ മകനാണ് മരിച്ച പ്രിയേഷ്.

Post a Comment

Previous Post Next Post