Trending

ബാലുശ്ശേരി ഉപജില്ലാ കായികമേള; ഒക്ടോബർ 11, 13 തീയതികളിൽ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ.


ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ 11, 13 തിയ്യതികളിലായി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് ഗ്രൗണ്ടിൽ നടക്കും. ശനിയാഴ്ച രാവിലെ ഏഴോടെ ആരംഭിക്കുന്ന കായിക മേളയ്ക്ക് 8.30ന് ബാലുശ്ശേരി എംഎൽഎ അഡ്വ: കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവഹിക്കും. ശനി, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു. 13ന് വൈകുന്നേരം മേളക്ക് സമാപനം കുറിക്കും. 

ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം കുട്ടികൃഷ്ണൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീബ കെ.പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രകാശിനി കെ.കെ, വാർഡ് മെമ്പർമാരായ റംല വെട്ടത്ത്, സാജിത കൊല്ലരുകണ്ടി, ഷാജി കെ. പണിക്കർ, സബീഷ് സി.പി, മുരളി ലാൽ, ശരീഫ കെ, കെ.കെ കൃഷ്ണകുമാർ, നാസർ പറയരുകണ്ടി, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ.എം സുജേഷ്, കൺവീനർ ഷിബു പി.കെ, ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അബ്ദുൽ അസീസ്, ബ്രിജേഷ് മാസ്റ്റർ, അജിത് കുമാർ, ശ്രീജിത്ത് എസ്, ശഹാബ് അഹമ്മദ്, പ്രമോദ് ശങ്കർ ആർ.പി, ഫൈസൽ കിനാലൂർ, പബ്ലിസിറ്റി കൺവീനർ കെ.കെ മൻസൂർ എന്നിവർ സംബന്ധിക്കും.

Post a Comment

Previous Post Next Post