Trending

ബാലുശ്ശേരിയിൽ വൻ ലഹരിവേട്ട; 11.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.

ബാലുശ്ശേരി: ബാലുശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. കോക്കല്ലൂർ സ്വദേശി കുറുവച്ചാലിൽ നാസറിൻ്റെ മകൻ മൻഷിദ്, കുന്നത്തറ സ്വദേശി ഷാൻ മഹലിൽ മുഹമ്മദ് ഷാനൂൺ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വില്പനയ്ക്ക് എത്തിച്ച 12.360 ഗ്രാം എംഡിഎംഎയും 7000 രൂപയും നിരവധി മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. 

ഇവർ സഞ്ചരിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും ഇരുവരെയും കോടതിയിൽ റിമാൻ്റു ചെയ്തെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post