Trending

പന്ത് എടുക്കുന്നതിനിടെ അബദ്ധത്തിൽ മലിനജല ടാങ്കിൽ വീണു; 15കാരൻ അതീവ​ ഗുരുതരാവസ്ഥയിൽ.


കോഴിക്കോട്: കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വിദ്യാർത്ഥി വീണു. പതിനഞ്ചു വയസ്സുള്ള കുട്ടിയാണ് വീണത്. മലിനജല സംസ്കരണത്തിനായി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. ഫയർഫോഴ്സ് കുട്ടിയെ പുറത്ത് എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോ​ഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.

കൊടിയത്തൂരിലെ മത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് ടാങ്കിൽ വീണതെന്നാണ് ലഭിക്കുന്ന വിവരം. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്നതായിരുന്നു കുട്ടി. നിർമ്മാണത്തിൽ ഇരിക്കുന്ന ഓഡിറ്റോറിയത്തിന്റെ മാലിനജല ടാങ്കിൽ ആണ് കുട്ടി വീണത്. ടാങ്കിന്റെ മുക്കാൽ ഭാഗവും മൂടിയിരുന്നു. വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ ടാങ്ക് തിരിച്ചറിയാത്തതാണ് അപകടത്തിന് കാരണം.

Post a Comment

Previous Post Next Post