തൃശൂർ: ചാലക്കുടിയിൽ കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ കൈയ്യാണ് ഇഡ്ഡലി തട്ടിന്റെ ഉള്ളിൽ കുടുങ്ങിയത്. ചാലക്കുടി കുണ്ടുകുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കൈയ്യാണ് തട്ടിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂർ നേരത്തെ എല്ലാ സേന അംഗങ്ങയുടെയും കഠിന പരിശ്രമത്തിന് ഒടുവിലാണ് ഇഡ്ഡലി തട്ട് മുറിച്ചുമാറ്റി കൈ സ്വതന്ത്രമാക്കിയത്. ഭാഗ്യവശാൽ കൈയ്ക്ക് പരിക്കേറ്റിട്ടില്ല.