Trending

തലയാട് നിയന്ത്രണം വിട്ട് കാർ ഓട്ടോയിൽ ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി സ്ത്രീക്ക് പരിക്ക്.

തലയാട്: തലയാട് കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. പടിക്കൽവയൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കടയുടെ സമീപം നിൽക്കുകയായിരുന്ന സ്ത്രീയ്ക്കാണ് പരിക്കേറ്റത്.

ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച ശേഷം പടിക്കൽവയൽ ജംഗ്ഷനിൽ പലചരക്ക് കച്ചവടം നടത്തുന്ന ഗഫൂറിന്റെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന ബേക്കറി ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post