കൊടുവള്ളി: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. മാതാവിനൊപ്പം കുളിക്കാനെത്തിയ പൊന്നാനി സ്വദേശികളായ ഇവർ ഏതാനും മാസങ്ങൾക്ക് മുൻപാണ് കൊടുവള്ളിയിൽ താമസമാക്കിയത്. അപടകടത്തിൽപ്പെട്ട 12 വയസുള്ള ആൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.10 വയസുള്ള പെൺകുട്ടി തൻഹ ഷെറിനായി മുക്കം ഫയർഫോഴ്സും കൊടുവള്ളി മുൻസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങളും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.