Trending

കൊടുവള്ളിയിൽ ഒഴുക്കിൽപ്പെട്ട പത്തു വയസുകാരിയെ കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ നിർത്തി.


കൊടുവള്ളി: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട പത്തു വയസുകാരി തൻഹ ഷെറിനെ കണ്ടെത്താനായില്ല. ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു. നാളെ രാവിലെ ആറു മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ. പിതാവ് മുർഷിദ് കൊടുവള്ളി സ്വാദേശിയും, മാതാവ് പൊന്നാനി സ്വദേശിയുമാണ്. 

ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം. ഏതാനും മാസം മുമ്പ് വീണ്ടും കൊടുവള്ളിയിൽ താമസമാക്കിയെങ്കിലും തൻഹ ഷെറിൻ പൊന്നാനിയിൽ തന്നെയാണ് പഠനം തുടർന്നത്. കഴിഞ്ഞ ദിവസം പിതൃസഹോദരൻ്റെ വിവാഹം നടന്നിരുന്നു. അതിനെ തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായിട്ടാണ് മാതാവും, പന്ത്രണ്ടുകാരനായ സഹോദരനും, പിതൃസഹോദരനും, ഭാര്യയും, കുളിക്കടവിൽ എത്തിയത്.

Post a Comment

Previous Post Next Post