താമരശ്ശേരി: താമരശ്ശേരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. താമരശ്ശേരി ഓടക്കുന്ന്, ചെമ്പ്രക്കുന്ന് ബാലൻ (72) ആണ് മരിച്ചത്. താരശ്ശേരി കാരാടിയിൽ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: രാഗിണി. മക്കൾ: വിനു, ജിഷ. മരുമകൻ: ഗിരീഷ് വട്ടോളി.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 5ന് ചുടലക്കണ്ടി തറവാട് വീട്ടുവളപ്പിൽ.