താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്. താമരശ്ശേരി താഴെപരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് കുത്തിയത്. കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും, തട്ടിക്കൊണ്ടു പോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ്. കോഴിക്കോട് ഭാഗത്തു നിന്നും കാറിലെത്തിയ സംഘമാണ് കുത്തിയത്.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ജിനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല, ശരീരമാസകലം കുത്തേറ്റിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. ജിനീഷിന്റെ പക്കലും കത്തിയുണ്ടായിരുന്നു. ഇത് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.