ബാലുശ്ശേരി: കൂട്ടാലിടയിൽ പൂനത്ത്-കൂട്ടാലിട റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി ബാലുശ്ശേരി എക്സൈസ് സംഘം. കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശം ഇന്ന് ഉച്ചയ്ക്ക് 12.10ഓടു കൂടിയാണ് സംഭവം. ട്രാൻസ്ഫോർമറിന് 20 മീറ്റർ കിഴക്ക് മാറി റോഡിൻ്റെ ഇടതുവശം വെച്ച് 110 സെ.മീ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.
ബാലുശ്ശേരി എക്സൈസ് എൻഡിപിഎസ് പ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തിൽ ഇഐ ദ്രുപത്, എഇഐ (ഗ്രേഡ്) സുരേഷ് ബാബു, എഇഐ (ഗ്രേഡ്) രാജു എൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ ലിനീഷ്, റബിൻ, ജിഷ്ണു എന്നിവരുണ്ടായിരുന്നു.