ഉള്ളിയേരി: കൊഴിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിൽ സ്ഥിരം അപകട മേഖലയായ ഉള്ളിയേരി പത്തൊൻപതാം മൈലിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊളത്തൂർ സ്വദേശികളായ ശശി(63), ഭാര്യ ഹേമലത(54) എന്നിവർക്കാണ് പരിക്കേറ്റത്. നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ മുൻവശം ഇന്ന് ഉച്ചകഴിഞ്ഞ് 2.50 ഓട് കൂടിയായിരുന്നു അപകടം.
ബാലുശ്ശേരി ഭാഗത്ത് നിന്നും ഉള്ളിയേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് കുനഞ്ചേരി കനാൽ റോഡിലൂടെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 വർഷത്തിനിടയിൽ ഇവിടെ 14 പേർക്ക് വിവിധ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.