Trending

ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങുന്നതിനിടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു.


കാപ്പാട്: ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കണ്ട് മടങ്ങുന്നതിനിടെ പിതാവ് വാഹനപകടത്തിൽ മരിച്ചു. കാപ്പാട് മാട്ടുമ്മൽ നിസാർ (42) ആണ് മരിച്ചത്. കാപ്പാട് അൽ അലിഫ് സ്കൂളിലെ ഓട്ടോ ഡ്രൈവറായിരുന്നു. ശനിയാഴ്ച രാത്രി 10ന് ചേവരമ്പലം ബൈപ്പാസിലായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ചേവരമ്പലം ബൈപ്പാസിലേക്ക് കയറുമ്പോൾ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാപ്പാട് മാട്ടുമ്മൽ അബ്ദുൽ ഖാദറിന്റെയും ആയിഷുവിന്റെയും ഏക മകനാണ്. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അപകടം നടക്കുമ്പോൾ ഭാര്യയും മൂന്നു മക്കളും മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഭാര്യ: അനൂറ കൊയിലാണ്ടി. മക്കൾ: ആയിഷ നാദറ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി), നൂഹസല്ല, ഐൻ അൽസബ. സഹോദരി: സുഹറാബി.

Post a Comment

Previous Post Next Post