Trending

ബഹാവ് ഉദ്ധീൻ നദ്‌വിക്കെതിരെ മടവൂരിൽ പ്രതിഷേധം.


മടവൂർ: മുസ്ലിംലീഗ് അനുകൂല സുന്നി നേതാവായ ബഹാവ് ഉദ്ധീൻ നദ്‌വി മടവൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ സിപിഐഎം നേതൃത്വത്തിൽ മടവൂർ സി.എം മഖാം ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. മടവൂർ സുന്നി മഹല്ല് ഫെഡറേഷൻ യോഗത്തിൽ വെച്ചാണ് ഇഎംഎസിന്റെ കുടുംബത്തെയും മന്ത്രിമാരെയും മറ്റു ജനപ്രതിനിധികളെയും അവഹേളിച്ചുകൊണ്ട് സുന്നി നേതാവായ ബഹാബ് ഉദ്ദീൻ നദ്‌വി പ്രസംഗം നടത്തിയത്. 

പ്രസംഗത്തിനെതിരെ പൊതുസമൂഹത്തിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നു. പ്രകടനത്തിനുശേഷം സിഎം മഖാമിൽ നടന്ന പ്രതിഷേധ യോഗത്തിൽ എപി നസ്തർ, അഡ്വ. അക്കീൽ അഹമ്മദ്, വി.പി മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post