Trending

പുഴയിലിറങ്ങിയ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു.


പയ്യോളി: കുറ്റ്യാടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. അയനിക്കാട് പാലേരി ഫൈസൽ (39) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നോടെ കുറ്റ്യാടി പുഴയിലെ അയനിക്കാട് നടക്കൽ ചീർപ്പിന് സമീപമായിരുന്നു സംഭവം. പുഴയിലേക്ക് വീണ താക്കോൽ തിരയാനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയ ഫൈസലിനെ ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പയ്യോളി പൊലീസും വടകരയിൽ നിന്ന് അഗ്നരക്ഷാ സേനയും സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: തഫ്സീന. പിതാവ്: പരേതനായ അബ്‌ദുള്ള. ഉമ്മ: ആയിഷ. സഹോദരങ്ങൾ: ഫിറോഷ് ബാബു, ഫൈലാസ്.

Post a Comment

Previous Post Next Post