Trending

വയനാട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു.


മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) യെ പോലീസ് അറസ്റ്റ് ചെയ്‌തു. 

ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. പുലർച്ചെ മൂന്നു മണിയോടെ ശുചിമുറിയിൽപോകുന്നതിനായി കട്ടിലിൽനിന്നും എഴുന്നേറ്റ ചന്ദ്രൻ നിലത്തു വീണെന്നു പറഞ്ഞായിരുന്നു ഭവനി അയൽവാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോൾ മരണം സ്ഥീരീകരിച്ചു. 

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർ മരണകാരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. തുടർന്ന് കോണിച്ചിറ പോലീസ് ചന്ദ്രൻ്റെ ഭാര്യയെ ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നു.

ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. മദ്യപാനിയായ ചന്ദ്രൻ വീട്ടിൽ വന്ന് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് ഭവാനി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. സംഭവ ദിവസം ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

Post a Comment

Previous Post Next Post