Trending

തലയാട് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്.


തലയാട്: തലയാട് ഇരുപത്തഞ്ചാം മൈലില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. തലയാട് സ്വദേശി ജയിംസിനാണ് പരിക്കേറ്റത്. ഇന്നലെ ബൈപ്പാസ് റോഡിലായിരുന്നു അപകടം. കോണ്‍ക്രീറ്റ് റോഡില്‍ നിന്നും ഓട്ടോ തെന്നിമാറി സൈഡിലേക്ക് മറിയുകയായിരുന്നു. ജയിംസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post