Trending

കരുമലയിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പോലീസുകാരന് പരിക്ക്.

ബാലുശ്ശേരി: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് യാത്രക്കാരനായ പൊലീസുദ്യോഗസ്ഥന് പരിക്ക്. താമരശ്ശേരി പൊലീസ് ട്രാഫിക് യൂണിറ്റിലെ എസ്‌സിപിഒ എരമംഗലം മച്ചുള്ളതിൽ രതീഷിനാണ് (46) തോളെല്ല് പൊട്ടി പരിക്കേറ്റത്. 

സംസ്ഥാനപാതയിൽ കരുമല ഭാഗത്ത് ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. താമരശ്ശേരിയിൽ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഡ്യൂട്ടികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കരുമല ഭാഗത്ത് റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. 

ബൈക്കിൽ നിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ രതീഷിന്റെ വലതു തോളെല്ല് പൊട്ടി. ഓടിക്കൂടിയ നാട്ടുകാർ രതീഷിനെ എകരൂലിലെ റോയൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post