Trending

പേരാമ്പ്രയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; ഡ്രൈവറുടെ മനോധൈര്യം വൻ അപകടം ഒഴിവാക്കി.

പേരാമ്പ്ര: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിടിച്ച് അപകടം. പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂളിലെ ബസാണ് ബ്രേക്ക്‌ നഷ്ടമായി അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ മനോധൈര്യം മൂലം വൻ അപകടമാണ് ഒഴിവായത്. ഇന്ന് വൈകീട്ട് 4 മണിയോടെ സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം. ബസ് ബ്രേക്ക്‌ നഷ്ടപ്പെട്ട് സ്കൂൾ ഗേറ്റും തകർത്ത് റോഡിലേക്ക് നീങ്ങിയപ്പോൾ ഡ്രൈവർ കരിം മനസ്സാന്നിധ്യം വീണ്ടെടുത്ത് കുട്ടികൾ ഇരുന്ന ഭാഗം ഒഴിവാക്കി സ്കൂൾ മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു. 

13 ഓളം കുട്ടികളാണ് ഈ സമയം ബസിലുണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം കണ്ടു പേടിച്ചുപോയ കുട്ടികളാണ് ഭൂരിഭാഗവും. സ്കൂൾ വിട്ട സമയമായതിനാൽ റോഡിൽ നിറയെ കുട്ടികളും വാഹനവുമായി കാത്തു നിൽക്കുന്ന രക്ഷിതാക്കളുമുണ്ടായിരുന്നു. ഇവരെയൊക്കെ രക്ഷിച്ചാണ് ഡ്രൈവർ ബസ് മതിലിൽ ഇടിച്ച് നിർത്തിയത്. ഇടിച്ച സ്ഥലം കഴിഞ്ഞാൽ മെയിൻ റോഡിലേക്ക് വലിയ ഇറക്കമാണ്. തുടക്കത്തിൽ തന്നെ ബസ് ഇടിച്ചു നിർത്താൻ കഴിഞ്ഞതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

Post a Comment

Previous Post Next Post