Trending

മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി തങ്കച്ചന്‍ അന്തരിച്ചു.

കൊച്ചി: മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.പി തങ്കച്ചൻ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ദീർഘകാലം യുഡിഎഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. 

13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. 1991 മുതൽ 95 വരെ സ്‌പീക്കറായി പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. നാലു തവണ എംഎൽഎയായി പ്രവർത്തിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post