നരിക്കുനി: മലബാറിലെ പ്രശസ്തമായ വേട്ടയ്ക്കൊരു മകൻ കളം പാട്ട് ചടങ്ങിലെ പ്രധാന കോമരം നരിക്കുനി വള്ളിവട്ടത്തില്ലം ശങ്കരൻ നമ്പൂതിരി (74) അന്തരിച്ചു. 150ൽ പരം പന്തീരായിരം (12,000 നാളികേരമെറിയൽ) നടത്തിയ ഇദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, തൃക്കലങ്ങോട്ടൂർ ശിവക്ഷേത്രം, ഇരട്ടക്കുളങ്ങര പരദേവത ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലേയും, തറവാടുകളിലെയും വേട്ടയ്ക്കൊരു മകൻ കളം പാട്ടിലെ പ്രധാന കോമരമായിരുന്നു.
ഭാര്യ: ശ്രീദേവി അന്തർജ്ജനം നാണമ്പാട്ട് ഇല്ലം ഹരിപ്പാട്. മക്കൾ: പാർവ്വതി (സൈന്റിസ്റ്റ് യു.കെ), ശ്രുതി (അധ്യാപിക കെഎംഎച്ച്എസ്എസ് കുറ്റൂർ നോർത്ത്), ശരണ്യ, ശ്രീരാം (അസി. മാനേജർ കേരള ഗ്രാമീണ ബാങ്ക് അമ്പലത്തറ). മരുമക്കൾ: ജിതിൻ ശർമ്മ എടമന നരിക്കുനി, ശ്രീകാന്ത് നമ്പൂതിരി കൽപ്പകശ്ശേരി. സഹോദരങ്ങൾ: ശ്രീദേവി അന്തർജനം, നാരായണൻ നമ്പൂതിരി, ഉമാദേവി അന്തർജനം, പാർവ്വതി അന്തർജനം, ദേവകി അന്തർജനം, പരേതനായ രാമൻ നമ്പൂതിരി.