Trending

പേരാമ്പ്രയിൽ ബൈക്കും മില്‍മവാനും കൂട്ടിയിടിച്ചു നന്മണ്ട സ്വദേശിയായ യുവാവ് മരിച്ചു.


പേരാമ്പ്ര: പേരാമ്പ്ര കോടേരിച്ചാലില്‍ ബൈക്കും മില്‍മവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി എരട്ടിയാല്‍കൂട്ടത്തില്‍ മനോജിന്റെയും ശ്രീജയുടെയും മകന്‍ ഷാനുലാല്‍ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി കോടേരിച്ചാല്‍ കനാല്‍ പാലത്തിന് സമീപത്താണ് അപകടം.

ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയില്‍ ബൈക്കും എതിര്‍ വശത്തു നിന്നും വന്ന മില്‍മവാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഷാനു ലാലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post