പൂനൂർ: തിരുനബി(സ)യുടെ ജന്മദിനമായ റബീഉൽ അവ്വൽ 12ന് പതിറ്റാണ്ടുകളായി പൂനൂരിൽ നടത്തി വരുന്ന നബി സ്നേഹ റാലി വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് നടക്കും. കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ പൂനൂരിലെയും പരിസരത്തെയും സുന്നി ബഹുജനങ്ങളും മദ്രസ വിദ്യാർത്ഥികളും അണിനിരക്കും.
വിവിധ ദഫ്, സ്കൗട്ട് സംഘങ്ങളും മദ്ഹ് -മൗലിദ് ഗ്രൂപ്പുകളും പങ്കെടുക്കും. പൊതുയോഗത്തിൽ എസ്എംഎ ജില്ലാ പ്രസിഡണ്ട് ഡോ. സബൂർ തങ്ങൾ, എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയവർ സംസാരിക്കും.
.
Tags:
LOCAL NEWS