പേരാമ്പ്ര: പേരാമ്പ്രയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടത്തിൽ യുവാവ് മരിച്ചു. കായണ്ണ നെല്ലുളി തറമ്മൽ മനോജിൻ്റെ മകൻ മൃഥുൽ(23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ രാജീവൻ്റെ മകൻ രാഹുൽ (23)നും പരിക്കേറ്റു. ഗുരുതര പരുക്കുകളോടെ രാഹുൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 12 മണിയോടെ കൈതയ്ക്കലിൽ വെച്ചായിരുന്നു അപകടം. മൃതദേഹം ഇന്ന് പോസ്റ്റ് മോട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.