Trending

ഐശ്യര്യത്തിന്റെയും സമ്പൽസമൃദിയുടെയും പ്രതീകമായി ഇന്ന് തിരുവോണം.

കോഴിക്കോട്: തിരുവോണത്തെ വരവേറ്റ് നാടും നഗരവും. തിരുവോണം കെങ്കേമമാക്കാൻ മലയാളികൾ നെട്ടൊടമോടുന്ന ഉത്രാട നാളിലെ പാച്ചിൽ കടന്നു തിരുവോണം പുലർന്നു. മലയാളിയ്ക്ക് ഓണം പോലെ പ്രധാനപ്പെട്ട മറ്റൊരു വലിയ ആഘോഷമില്ല. ജാതിമത ഭേദ മന്യേ, പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഓണം ആഘോഷിക്കുന്നു. 

പൂക്കളമൊരുക്കിയും ഓണപ്പുടവ അണിഞ്ഞും ഓണസദ്യയുണ്ടും മലയാളി ഏത് തിരക്കിലും ഓണമാഘോഷിക്കുന്നു. ലോകത്ത് എവിടെയിരുന്നാലും മലയാളി ഓണം മറക്കില്ല. പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്. അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം. 

തിരക്കേറിയ ജീവിത സാഹചര്യത്തിലും ഇപ്പോഴും മലയാളികൾക്കിടയിൽ മിക്കയിടത്തും ഓണപ്പാട്ടുകളും കളികളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ് നിൽക്കുന്നു. മലയാളി അന്നുമിന്നും കാണം വിറ്റും ഓണമുണ്ണും. കാലം എത്ര മാറിയാലും മലയാളികളുടെ മനസ്സിൽ ഓണം ഒരു ഉത്‌സവമായി തന്നെ നിറഞ്ഞു നിൽക്കും. എല്ലാവർക്കും വാർത്താലിങ്കിൻ്റെ ഓണാശംസകൾ.

Post a Comment

Previous Post Next Post